കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ സ്ഫോടക ശേഖരം പിടിച്ചെടുത്തു

കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന സ്‌ഫോടക വസ്തു ശേഖരം പിടികൂടി. ബത്തേരി പോലീസാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍, തിരികള്‍ വെടിയുപ്പ് തുടങ്ങിയവയാണ് ലോറിയില്‍ നിന്ന് ലഭിച്ചത്.
രാവിലെ എട്ടുമണിയോടെ മുത്തങ്ങക്കടുത്ത് വച്ചാണ് പോലീസ് ലോറി പിടികൂടിയത്. ഉള്ളിനിറച്ച ചാക്കുകള്‍ ഇരുവശത്തും വെച്ച് ഇടയില്‍ സ്‌ഫോടകവസ്ഥുക്കള്‍ കയറ്റിയ നിലയിലായിരുന്നു. ലോറിയും ഇതിനെ അനുഗമിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
ലോറി ഡ്രൈവര്‍ തൃശൂര്‍ ദേശമംഗലം സ്വദേശികളായ സത്യനേശന്‍, ക്ലീനര്‍ കൃഷ്ണകുമാര്‍ എന്നിവരും ലോറിക്കു മുന്നിലായി പൈലറ്റ് കാറില്‍ വന്നിരുന്ന തമിഴ്‌നാട് സ്വദേശികളായ രംഗനാഥന്‍, സുരളി കൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. സ്‌ഫോടകവസ്തുക്കള്‍ ബാഗ്ലൂരില്‍ നിന്നും മഞ്ചേരിയിലേക്ക് കോണ്ടുപോവുകയാണെന്നാണ് ഇവരുടെ പ്രാഥമിക മൊഴി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here