സുനന്ദ പുഷ്കറിന്റെ മരണം അസ്വാഭാവികമെന്നത് മാധ്യമസൃഷ്ടി; ശശി തരൂര്‍

സുനന്ദ പുഷ്കറിന്റെ മരണം അസ്വാഭാവികമെന്നത് മാധ്യമസൃഷ്ടിയാണെന്ന് ശശി തരൂർ എം.പി. ദേശീയ മാധ്യമത്തിനെതിരെ നൽകിയ അപകീർത്തി കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ മൊഴിനല്‍കുമ്പോഴാണ് എംപിയുടെ പ്രതികരണം.
മരണവുമായി നടക്കുന്ന വെളിപ്പെടുത്തലുകളെല്ലാം അടിസ്ഥാനരഹിതമാണ്. ഭാര്യയുടെ മരണത്തെക്കുറിച്ച് ഡൽഹി പൊലീസ് അന്വേഷണം നടത്തി സ്വാഭാവികമരണം എന്ന് റിപ്പോർട്ട് നൽകിയതാണ്. എന്നാൽ, 2017 മെയ് എട്ടിനും, പതിമൂന്നിനും ഒരു ദേശീയ മാധ്യമം താനാണ് സുനന്ദയുടെ മരണത്തിന് കാരണമായതെന്ന വാർത്ത പ്രചരിപ്പിച്ചു. റിപ്പോര്‍ട്ടില്‍ ക്രിമിനൽ, കിങ് മെയ്കർ, കൊലയാളി എന്നിങ്ങനെ അപകീർത്തിപരമായി വിശേഷിപ്പിച്ചു. സംഭവത്തില്‍ തുടർ സാക്ഷിമൊഴി ഈ മാസം 20ന് നടക്കും
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here