യു.എസിലെ മുൻ ഇന്ത്യൻ അമ്പാസഡർ നരേഷ് ചന്ദ്ര അന്തരിച്ചു

former us indian ambassador naresh chandra passes away

യു.എസിലെ മുൻ ഇന്ത്യൻ അമ്പാസഡർ നരേഷ് ചന്ദ്ര അന്തരിച്ചു. 82 വയസ്സായിരുന്നു. ഗോവയിലെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധയെ തുടർന്ന വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

1990-92 കാലയളവിൽ കാബിനറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച നരേഷ് 1996ലാണ് യു.എസിലെ ഇന്ത്യൻ അമ്പാസഡറായി തെരഞ്ഞെടുക്കപ്പെട്ടത്. 2001 വരെ ഈ പദവി അലങ്കരിച്ചു. 2007ൽ പത്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

 

 

former us indian ambassador naresh chandra passes away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top