ജിയോ ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്

റിലയൻസ് ജിയോയുടെ സേവന സംവിധാനങ്ങൾ സുരക്ഷിതമല്ലെന്ന പ്രചരണവുമായി വെബ്‌സൈറ്റ്. ജിയോയുടെ ലക്ഷക്കണക്കിനു വരുന്ന ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങൾ ഇന്റർനെറ്റിൽ പ്രസിദ്ധീകരിച്ചായിരുന്നു പ്രചാരണം. എന്നാൽ, വെബ്‌സൈറ്റുകളിൽ
പ്രചരിക്കുന്ന വിവരങ്ങൾ തെറ്റാണെന്നും സുരക്ഷിതമല്ലെന്ന വാദം അടിസ്ഥാന രഹിതമാണെന്നും റിലയൻസ് ജിയോ പ്രതികരിച്ചു.
ജിയോ ഉപയോക്താക്കളുടെ ഇമെയിൽ ഐഡി, ആധാർ നമ്പർ, പേര് തുടങ്ങിയവയാണ് http://www.magicapk.com എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്. എന്നാൽ പിന്നീട് ഈ സൈറ്റ് ലഭ്യമല്ലാതായി.
റിലയൻസ് ജിയോ വരിക്കാരുടെ വ്യക്തിഗത വിവരങ്ങൾ അതീവ സുരക്ഷിതമായാണ് സൂക്ഷിച്ചിരിക്കുന്നതെന്നും വെബ്‌സൈറ്റിനെതിരെ പരാതി നൽകുമെന്നും ജിയോ അധികൃതർ അറിയിച്ചു.
jio personal informations leaked says website
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here