ഈ ചിത്രം വാട്സ് ആപ്പില്‍ ലഭിച്ചോ? സത്യം ഇതാണ്

vazhani

തൃശ്ശൂര്‍ വാഴനി ഡാമിന് സമീപത്ത് കണ്ട അജ്ഞാത ജീവി എന്ന പേരില്‍ പ്രചരിച്ച ചിത്രമാണിത്. വാട്സ് ആപ്പിലാണ് ഈ ചിത്രം വ്യാപകമായി പ്രചരിച്ചത്. ചിത്രത്തിനൊപ്പം ഉണ്ടായ ഓഡിയോയാണ് ആളുകളെ ഭീതിയിലാഴ്ത്തിയത്. ” ഞാന്‍ വടക്കാഞ്ചേരി മേഖലയിലെ ഫോറസ്റ്റ് ഉദ്ദ്യോഗസ്ഥനാണ് നിങ്ങള്‍ ഈ കാണുന്ന ഫോട്ടോകള്‍, അതായത് ഈ ജീവിയുടെ ഫോട്ടോകള്‍ ഇന്ന് വാഴനി വനമേഖലയില്‍ നിന്ന് കണ്ടെത്തിയിട്ടുള്ളതാണ്. വനമേഖലയില്‍ ഇതാദ്യമായാണ് ഈ ജീവിയെ കാണുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഞങ്ങളുടെ സി.സി.ടിവി ക്യാമറയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടിയിട്ടുള്ളത്. ക്യാമറ അത് നശിപ്പിച്ചു. ഫ്‌ളാഷ് ഫെസിലിറ്റിയുള്ളതായിരുന്നു ക്യാമറ. ഇത് നിങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളും ആ ഭാഗത്തുണ്ടെങ്കില്‍ അവരെ അറിയിക്കണം. പരമാവധി ഇത് ഷെയര്‍ ചെയ്യണം. ഇത് മനുഷ്യരെ ഉപദ്രവിക്കുന്ന ജീവിയാണ്. ഒരാളുടെ നില ഗുരുതരമാണ്. വീടുകളിലെ മൃഗങ്ങളെ സൂക്ഷിക്കണം എന്നാണ് ചിത്രത്തോടൊപ്പം ഉണ്ടായിരുന്ന ഓഡിയോയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇങ്ങനെ ഒരു ഉദ്യോഗസ്ഥന്‍ ഇവിടെ ജോലി ചെയ്യുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.

vazhani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top