ചങ്ങാത്തത്തിന്റേയും ട്രിപ്പിന്റെയും കഥയുമായി തേഡ് വേള്‍ഡ് ബോയ്സ് വരുന്നു

ശ്രീനാഥ് ഭാസി നായകനാകുന്ന തേഡ് വേള്‍ഡ് ബോയ്സ് ചിത്രത്തിന്റെ ഇന്‍ട്രോ ടീസര്‍ പുറത്തിറങ്ങി. സ്ത്രീ അഭിനേതാക്കള്‍ ഉണ്ടെങ്കിലും ചിത്രത്തില്‍ നായികാ കഥാപാത്രങ്ങള്‍ ഇല്ല. അയ്യപ്പ സ്വരൂപും ഷഹലാധരനും ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഏഴ് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ശ്രീനാഥ് ഭാസിക്ക് പുറമേ ബാലു, ഷൈജു വില്‍സണ്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ സാഹിര്‍, സിജു വില്‍സണ്‍, സുധി കോപ്പ, പ്രേംജിത്ത് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
കൊച്ചിയിലെ സാധാരണക്കാരായ ഇവർ ഒരിക്കൽ ഒരു യാത്ര പോകുന്നു. ഈ യാത്രയും ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിഷയങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.രാഹുൽ രാജാണ് ചിത്രത്തിന്റെ സംഗീതവും സുനോജ് വേലായുധനാണ് ചിത്രത്തിന്റെ കാമറയും കൈകാര്യം ചെയ്തിരിക്കുന്നത്.
Third World Boys Intro Teaser, third world boys
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here