കാശ്മീർ പ്രശ്‌നത്തിൽ ഇടപെടുമെന്ന് ചൈന

will intervene in Kashmir problems says China

കശ്മീരിൽ ചൈന ഇടപെടുമെന്ന് ചൈനീസ് പത്രം. പാകിസ്താൻ ആവശ്യപ്പെട്ടാൽ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടൽ ഉണ്ടാകുമെന്ന് ചൈനയുടെ ദേശീയ പത്രം ഗ്ലോബൽ ടൈംസിലെ ലേഖനത്തിൽ പറയുന്നു. ചൈനയുമായി തർക്കം നിലനിൽക്കുന്ന ഡോക്‌ലയിൽ ഇന്ത്യ സൈന്യത്തെ അയച്ച സാഹചര്യത്തിൽ കശ്മീരിൽ ചൈനയ്ക്കും ഇടപെടാമെന്നാണ് ചൈനയുടെ വാദം.

ഇന്ത്യൻ സൈന്യം ഡോക്‌ലയിൽ ഇടപെടുന്നത് ഭൂട്ടാനുവേണ്ടിയല്ലെന്നും ഇന്ത്യയുടെ താൽപര്യം സംരക്ഷിക്കാനാണെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു. ഭൂട്ടാന്റെ നയതന്ത്രത്തിൽ ഇടപെട്ടുകൊണ്ട്, ഭൂട്ടാന്റെ പരമാധികാരത്തെയും ദേശീയ താൽപര്യങ്ങളെയും ഇന്ത്യ നിയന്ത്രിക്കുകയാണെന്ന് ലേഖനം ആരോപിക്കുന്നു.

 

will intervene in Kashmir problems says China

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top