പിടിവള്ളിയായ ആദ്യ കള്ളം ആ ‘സമയമാറ്റം’

dileep

നടിയെ ആക്രമിച്ച വിവരം നടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേ ദിവസമാണ് അറിഞ്ഞതെന്ന ദിലീപിന്റെ മൊഴിയാണ് പാളിപ്പോയ തിരക്കഥയില്‍ ആദ്യത്തെ വീഴ്ച.

നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി നടിയെ കാണാനെത്തിയ നിര്‍മ്മാതാവ് ആന്റോ ജോസഫ് ദിലീപിനെ വിളിച്ചെന്ന മൊഴി തിരിച്ചടിയായി. ആന്റോ ജോസഫാണ് സിനിമാ രംഗത്തുള്ളവരെ വിവരം അറിയിച്ചത്. എന്നാല്‍ ദിലീപിനെ വിളിച്ചപ്പോള്‍ ദിലീപ് മറ്റൊന്നും ചോദിക്കാതെ ഫോണ്‍ കട്ട് ചെയ്തു. കേവലം 12സെക്കന്റാണ് ആ ഫോണ്‍ കോള്‍ നീണ്ടത്. എന്നാല്‍ പിന്നീട് പോലീസ് ചോദ്യം ചെയ്തപ്പോള്‍ ദിലീപ് പറഞ്ഞത് ആക്രമണ വിവരം അറിഞ്ഞത് പിറ്റേ ദിവസം രാവിലെ 9 മണിയ്ക്കാണെന്നാണ്. ഈ വൈരുദ്ധ്യവും പോലീസിന് കേസില്‍ ദിലീപിന്റെ ഇടപെടല്‍ സ്ഥിരീകരിക്കാന്‍ കാരണമായി.

Dileep

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top