ലക്ഷ്യം നടിയുടെ ജീവിതം തകര്‍ക്കല്‍

dileep

തന്റെ വിവാഹ ബന്ധം തകര്‍ക്കാന്‍ കാരണമായ നടിയുടെ ജീവിതവും സമാനമായ രീതിയില്‍ തകര്‍ക്കുക, ഇത്തരത്തില്‍ ഒരു ഗൂഢാലോചന നടത്തുക വഴി ഇതായിരുന്നു ദിലീപിന്റെ  ലക്ഷ്യം. മഞ്ജുവുമായുള്ള ബന്ധം വേര്‍പിരിയുന്നതിനും, കാവ്യയുമായുള്ള ബന്ധം പുറത്തറിഞ്ഞതും ഈ നടി കാരണമെന്ന് കരുതുന്ന ദിലീപ് നടിയുടെ വിവാഹം മുടങ്ങാനും ജീവിതം തകരാനുമാണ് ദിലീപ് ഈ ഗൂഢാലോചന നടത്തിയത്. ലണ്ടന്‍ ഷോയ്ക്കിടെയാണ് ദിലീപും കാവ്യയും തമ്മിലുള്ള ചിത്രങ്ങള്‍ മഞ്ജുവിന് കൈമാറിയതാണ് ദിലീപില്‍ പക ഉണ്ടാക്കിയത്. ഒന്നര കോടിയാണ് ക്വട്ടേഷന്‍ തുക. മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പള്‍സര്‍ സുനിയോട് ദിലീപ് ആവശ്യപ്പെട്ടത്. ഇതിനായി പതിനായിരം രൂപയും ദിലീപം കൈമാറി.

സുനിയ്ക്ക് ക്വട്ടേഷന്‍ നല്‍കിയപ്പോള്‍ എടുത്ത് പറഞ്ഞ കാര്യം നടിയുടെ വിവാഹ മോതിരം ദൃശ്യങ്ങളില്‍ വേണമെന്നായിരുന്നു. ചിരിച്ച മുഖവുമായി ഇരിക്കുന്ന നടിയെയാണ് ചിത്രങ്ങളില്‍ കാണേണ്ടതെന്നും ക്വട്ടേഷന്‍ നല്‍കിയ ആള്‍ പറഞ്ഞിരുന്നെന്ന പള്‍സര്‍ സുനിയുടെ മൊഴി കൊണ്ടെത്തിച്ചത് ദിലീപ് എന്ന മഹാ നടന്റെ ഗൂഢാലോചനയിലേക്കാണ്. 2013 മുതല്‍ പരിചയമുള്ള പള്‍സര്‍ സുനിയെയാണ് തനിക്ക് അറിയുകയേ ഇല്ലെന്ന് ദിലീപ് പോലീസിനോട് പറഞ്ഞത്. ഒപ്പം ആക്രമണം നേരിട്ട നടിയെ അവസാനം വരെ കരി വാരിത്തേക്കാന്‍ ദിലീപ് ശ്രമിച്ചു. ചോദ്യം ചെയ്യലിന് ശേഷം പിടിക്കപ്പെടും എന്ന് ഉറപ്പായ ശേഷവും ചാനല്‍ ചര്‍ച്ചയില്‍ എത്തിയ ദിലീപ് പറഞ്ഞത് നടിയ്ക്ക് പള്‍സര്‍ സുനിയുമായി ബന്ധം ഉണ്ടെന്നാണ്.  എത്രത്തോളം അടങ്ങാത്ത വൈരാഗ്യം നടിയ്ക്കെതിരെ ദിലീപിന് ഉണ്ടായിരുന്നു എന്ന് തിരിച്ചറിയാന്‍ ഈ ഒരു അഭിമുഖം മതി. കഴുത്തില്‍ കുരുക്ക് മുറുകുമ്പോഴും ലക്ഷ്യത്തിനായി കുതിക്കുന്ന ഒരു കൊടും കുറ്റവാളിയുടെ മുഖമായിരുന്നു അന്ന് ദിലീപ് കാഴ്ച വച്ചതെന്ന് തെളിഞ്ഞത് ഇന്നലത്തെ അറസ്റ്റോടെയാണ്.

നടിയെ സിനിമയില്‍ നിന്ന് അകറ്റാന്‍ ദിലീപ് പല നീക്കങ്ങളും നടത്തിയിരുന്നു. തെലുങ്കില്‍ വരെ അവസരങ്ങള്‍ കുറയ്ക്കാന്‍ ദിലീപ് ശ്രമിച്ചു. എന്നാല്‍ ഇത് പൂര്‍ണ്ണമായും നടപ്പാകാഞ്ഞതോടെ ക്വട്ടേഷനിലേക്ക് നീങ്ങുകയായിരുന്നു.

ഭാര്യ കാവ്യയുടെ വസ്ത്ര ശാലയിലെ സിസിടിവി ദൃശ്യങ്ങളാണ് പഴുതടച്ച അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. പള്‍സര്‍ സുനി വസ്ത്രശാലയില്‍ എത്തിയ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതെന്നാണ് സൂചന. 2013ലാണ് ഏപ്രിലില്‍ അബാദ് പ്ലാസ ഹോട്ടലിലാണ് ദിലീപും പള്‍സര്‍ സുനിയുമായുള്ള ആദ്യ കൂടിക്കാഴ്ച നടന്നത്. ദിലീപിന്റെ ആഡംബര കാറിലും ഇതിനായുള്ള കൂടിക്കാഴ്ച പലവട്ടം നടന്നു. ഇതിനിടെ മഴവില്‍ അഴകില്‍ അമ്മ എന്ന പരിപാടിയ്ക്ക് പള്‍സര്‍ സുനിയ്ക്ക് വിഐപി പാസ് ദിലീപ് വാങ്ങി നല്‍കിയതും പോലീസ് കണ്ടെത്തി.

dileep

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top