ദിലീപ് 11ാം പ്രതി; പാര്‍പ്പിച്ചിരിക്കുന്നത് അഞ്ച് തടവുകാരോടൊപ്പം

dileep

കൊച്ചിയില്‍ നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അറസ്റ്റിലായ ദിലീപ് കേസിലെ 11ാം പ്രതിയെന്ന് പോലീസ്. ദിലീപ് ഇപ്പോള്‍ ആലുവ സബ് ജയിലിലാണ്.അഞ്ച് തടവുകാര്‍ക്കൊപ്പമാണ് ദിലീപിനെ പാര്‍പ്പിച്ചിരിക്കുന്നത്. പ്രത്യേക സെല്ല് അനുവദിച്ചിട്ടില്ല. എന്നാല്‍ റിമാന്റിനായി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം ദിലീപിനെതിരെ പോലീസ് ഹാജരാക്കിയത് 19തെളിവുകളാണ്. ദിലീപിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. നാളെ പോലീസ് കസ്റ്റഡിയ്ക്ക് പോലീസ് അപേക്ഷ നല്‍കും.  ഐപിസി 120ബി  ആണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. അഡ്വ റാം കുമാറാണ് ദിലീപിന് വേണ്ടി ഹാജരായത്.  പോലീസ് നിരത്തിയത്  കൃത്രിമ തെളിവെന്ന് രാംകുമാര്‍ ആരോപിച്ചു.

dileep

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top