ഇന്ന് പെട്രോൾ പമ്പ് സമരം;  ഇന്ധന ക്ഷാമത്തിന് സാധ്യത

petrol pump petrol pump, sunday remains closed record hike in petrol price

ഇന്ന് പെട്രോൾ പമ്പുകൾ സമരത്തിൽ. 24മണിക്കൂറാണ് സമരമെങ്കിലും പമ്പുകളിൽ ഇനി ഇന്ധനം എത്താൻ വ്യാഴാഴ്ച വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. സ്റ്റോക്ക് എടുക്കുന്നത് ചില പമ്പുകൾ ഞായറാഴ്ചയോടെ നിർത്തിയതാണ് സംസ്ഥാനത്ത് ഇന്ധനക്ഷാമം ഉണ്ടാക്കുന്നത്.
ഇന്നലെ തന്നെ ചില പമ്പുകൾ ഇന്ധനമില്ലാത്തതിന്റെ പേരിൽ അടച്ചിരുന്നു. സമരം തീർന്ന് സ്റ്റോക്ക് എടുത്ത് പ്രവർത്തനം പഴയത് പോലെയാക്കാൻ വ്യാഴ്ച വകെ കാത്തിരിക്കേണ്ടിവരുമെന്ന് പമ്പുടമകൾ തന്നെ സമ്മതിക്കുന്നു.

ഇന്ധനവില എല്ലാദിവസവും മാറുന്ന സംവിധാനം വൻ നഷ്ടം ഉണ്ടാക്കുന്നു എന്ന് കാണിച്ചാണ് പമ്പ് ഉടമകൾ സമരത്തിനിറങ്ങുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top