ദിലീപിനെ പ്രത്യേകം പാർപ്പിക്കണമെന്ന് മജിസ്ട്രേറ്റ്

dileep

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ നടന്‍ ദിലീപിനെ ജയിലില്‍ പ്രത്യേകം പാര്‍പ്പിക്കണമെന്ന് മജിസ്‌ട്രേറ്റ് നിർദേശിച്ചു. ജയിലിനുള്ളില്‍വെച്ച് മറ്റു തടവുകാരാല്‍ ആക്രമിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം ദിലീപിന് ജയിലിനുള്ളില്‍ പ്രത്യേകമായ മറ്റെന്തെങ്കിലും പരിഗണന നല്‍കാനാകില്ലെന്ന് മജിസ്‌ട്രേറ്റ് വ്യക്തമാക്കി. മറ്റ് തടവുകാര്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങള്‍ മാത്രമെ ദിലീപിന് നല്‍കാനാകുവെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top