എട്ട് മുതൽ 13 വയസ്സ് വരെയുള്ള 186 മദ്രസ വിദ്യാർത്ഥികളെ റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവെച്ചു

186 madrasa students detained at railway station

റമദാൻ അവധി കഴിഞ്ഞ് മദ്‌റസകളിലേക്ക് മടങ്ങുകയായിരുന്ന 186 വിദ്യാർഥികളെ കന്റോൺമന്റെ് റെയിൽവേ സ്‌റ്റേഷനിൽ പൊലീസ് തടഞ്ഞുവെച്ചു. ബിഹാർ, ആസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽനിന്ന് ശിവമൊഗ്ഗ, തുമകുരു എന്നിവിടങ്ങളിലേക്ക് വരികയായിരുന്ന എട്ടുമുതൽ 13 വരെ വയസ്സുള്ള വിദ്യാർഥികളെയാണ് മണിക്കൂറുകളോളം സ്റ്റേഷനിലിരുത്തിയത്.

ആധാർ കാർഡും യാത്രാ രേഖകളും വിദ്യാർഥികളാണെന്ന് തെളിയിക്കുന്ന രേഖകളും പൊലീസ് പരിശോധിച്ചു. ചൊവ്വാഴ്ച രാവിലെ 11.30ന് പിടികൂടിയ വിദ്യാർഥികളെ മദ്‌റസ അധികൃതരുടെ സാക്ഷ്യപത്രം ഹാജരാക്കിയശേഷം രാത്രി എട്ടോടെയാണ് വിട്ടയച്ചത്.

186 madrasa students detained at railway station

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top