വിമാനം തകർന്ന് ഇന്ത്യൻ ദമ്പതികൾ അമേരിക്കയിൽ കൊല്ലപ്പെട്ടു

indian doctor couple died in america

സ്വന്തം ഉടമസ്ഥതയിലുള്ള സ്വകാര്യ വിമാനം തകർന്ന് ഇന്ത്യൻ വംശജരായ ഡോകടർമാർ അമേരിക്കയിൽ കൊല്ലപ്പെട്ടു.യുഎസ്സിലെ ഒഹിയോയയിലാണ് സംഭവം. ഉമാമഹേശ്വര കാലപടപ്പ് (63) ഭാര്യ സീതാ ഗീത(61) എന്നിവരാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച്ച രാവിലെ 10.36നും 12.30നും ഇടയിലാണ് അപകടം നടന്നതെന്നാണ് നിഗമനം. അപകടസമയം ഉമാമഹേശ്വരയായിരുന്നു വിമാനം ഓടിച്ചിരുന്നത്.
അപകട കാരണം ഇതുവരെയും വ്യക്തമല്ല. അന്വേഷണം നടക്കുകയാണെന്ന് വ്യോമയാന അധികൃതർ അറിയിച്ചു.

അമേരിക്കയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫർ കൂടിയായ ഉമാമഹേശ്വര ഫോട്ടോഗ്രാഫിയിൽ ഒട്ടേറെ ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

 

indian doctor couple died in america

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top