ചെമ്പനോടയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തു
July 12, 2017
0 minutes Read

കോഴിക്കോട് ജില്ലയിലെ ചെമ്പനോടയില്‍ വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ച കര്ഷകന് ജോയിയുടെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിക്കുക. ചക്കിട്ടപ്പാറ സഹകരണ ബാങ്കില്‍ 13.16ലക്ഷം രൂപയും, മകളുടെ വിദ്യാഭ്യാസ ചെലവിനായി പൂഴിത്തോട് യൂണിയന് ബാങ്കില്‍ 3.31ലക്ഷം രൂപയുമാണ് ജോയ യുടെ കടബാധ്യത. ഇത് രണ്ടും സര്‍ക്കാര്‍ വഹിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement