ബാബാ രാംദേവിന്റെ പുതിയ ബിസിനസ്സ് ‘പരാക്രം’

ramdev

പതഞ്ജലിയ്ക്ക് ശേഷം സെക്യൂരിറ്റി ബിസിനസ്സ് രംഗത്തേക്ക് ചുവടുവച്ച് ബാബാരാംദേവ്. പരാക്രം സുരക്ഷ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് പുതിയ സംരംഭത്തിന്റെ പേര്.

സ്ത്രീകള്ക്കും പുരുഷന്മാർക്കും സുരക്ഷ ഉറപ്പ് വരുത്തുകയാണ് പരാക്രമിന്റെ ലക്ഷ്യം. സെക്യൂരിറ്റി ജീവനക്കാരെ പരിശീലിപ്പിക്കുന്നതിന് വിരമിച്ച സൈനികരെയും പോലീസുകാരെയും നിയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണ പറഞ്ഞു. സുരക്ഷയുടെ മേഖലയിൽ പുതിയൊരു അധ്യായം രചിക്കാൻ കമ്പനിയ്ക്ക് സാധിക്കുമെന്നും ബാലകൃഷ്ണ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top