ശമ്പളക്കുടിശ്ശിക നൽകിയില്ല; വീട്ടുജോലിക്കാരുടെ കൂട്ടപ്രതിഷേധം

protest

ശമ്പളക്കൂടിശ്ശിക നൽകിയില്ല, ന്യൂഡൽഹിയിൽ വീട്ടുജോലിക്കാരുടെ പ്രതിഷേധം. ഡൽഹിയിലെ ആഡംബര സമുച്ചയത്തിനു മുന്നിലാണ് വീട്ടുജോലിക്കാരുടെ പ്രതിഷേധം. രണ്ട് മാസത്തെ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട വീട്ടുജോലിക്കാരിയെ മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ചതിലും തടവിലാക്കിയതിലും പ്രതിഷേധിച്ചാണ് സഹജീവനക്കാരുടെ സമരം. ഹൈറൈസ് അപ്പാർട്ട്‌മെന്റ് സമുച്ചയിത്തിൽ തന്നെ ജോലി ചെയ്യുന്ന 150 വീട്ടുജോലിക്കാരുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്.

പ്രതിഷേധത്തിൽ അക്രമണ സംഭവങ്ങളുണ്ടായിതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. വീട്ടു ജോലിക്കാർ അപ്പാർട്ട്‌മെന്റുകൾക്ക് കല്ലെറിയുകയും ജനൽ ചില്ലകൾ തകർത്തക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top