ദിലീപിന് ജാമ്യം നിഷേധിച്ചത്; തിരിച്ചടിയായത് സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചരണം

dileep bail denied one reason social media campaign supporting dileep

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിലെ പതിനൊന്നാം പ്രതി ദിലീപിന് ജാമ്യം നിഷേധിക്കാൻ പ്രോസിക്യൂഷൻ നിരത്തിയ കാരണങ്ങളിൽ ഒന്ന് പ്രതിക്കനുകൂലമായി സോഷ്യൽ മീഡിയയിൽ ഉയർന്ന് വന്ന പ്രചരണമാണ്.

ദിലീപ് ജയിലിലായിരിക്കെ തനിക്കനുകൂലമായി ഇത്രത്തേളം പ്രചരണം നടത്താൻ തക്ക സ്വാധീനം പ്രതിക്കുണ്ടെങ്കിൽ പ്രതി ജാമ്യത്തിൽ പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും, തെളിവുകൾ നശിപ്പിക്കാനും പ്രതിക്കാകുമെന്ന് പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചു.

ദിലീപ് അറസ്റ്റിലായ ദിവസം മുതൽ പ്രതിക്കനുകൂലമായി നിരവധി പോസ്റ്റുകളാണ് വിവിധ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ വന്നത്. ഇതെല്ലാം പിആർ തന്ത്രങ്ങളാണെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.

dileep bail denied one reason social media campaign supporting dileep

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top