തമിഴ്‌നാട്ടിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ച് 10 പേർ മരിച്ചു

accident student died in accident patient died due to lack of treatment accident at adoor MC road

തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ ബസും ട്രക്കും കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. തിരുപ്പൂരിൽ നിന്നും കുംഭകോണത്തേക്ക് വരികയായിരുന്ന ബസും ഉരുക്കുകമ്പികളുമായി വന്ന ട്രക്കുമാണ് കൂട്ടിയിടിച്ചത്. രണ്ട് വാഹനത്തിന്റെ ഡ്രൈവർമാരും ഏഴ് ബസ് യാത്രികരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ട്രക്കിലുണ്ടായിരുന്ന ഉരുക്കുകമ്പികൾ ശരീരത്തിൽ തറഞ്ഞാണ് പലർക്കും പരുക്കേറ്റത്.

ബസിൽ ആകെ 90 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

tamil nadu bus truck accident 10 killed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top