അമ്പലപ്പുഴ ക്ഷേത്രത്തിൽ പാൽപ്പായസ വിതരണം തടഞ്ഞു

ambalapuzha temple jwelery found ambalappuzha temple palpayasam distribution hindered

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പാൽപ്പായസ വിതരണം ഭക്തർ തടഞ്ഞു. ക്ഷേത്രത്തിൽ പതക്കം മോഷ്ടിച്ചവരെ പിടികൂടാത്തതിനാലാണ് ഭക്തരുടെ പ്രതിഷേധം. പിടിച്ചെടുത്ത പാൽപ്പായസം പിന്നീട് ഭക്തർ സൗജന്യമായി വിതരണം ചെയ്തു.

ക്ഷേത്രത്തിലെ തിരുവാഭരണത്തിൽ സൂക്ഷിച്ചിരുന്ന നവരത്‌നങ്ങൾ പതിച്ച പതക്കമാണ് കാണാതായിരുന്നത്. ഇത് പിന്നീട് ക്ഷേത്രത്തിലെ തന്നെ ഭണ്ഡാരപെട്ടിയിൽ കണ്ടെത്തിയിരുന്നു.

88 ഗ്രാം തൂക്കമുള്ള പതക്കങ്ങൾക്കായി നിരന്തര അന്വേഷണത്തിലായിരുന്നു പൊലിസ്. അന്വേഷണം ഏതാണ്ട് ക്ഷേത്രത്തിലെ മേൽശാന്തിമാരിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് പതക്കം കണ്ടെത്തിയത്.

ambalappuzha temple palpayasam distribution hindered

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top