Advertisement

13ലധികം തവണ തുടര്‍ച്ചയായി വെട്ടി, തലയുടെ പിന്‍ഭാഗത്ത് മാത്രം ഏഴിലധികം ആഴത്തിലുള്ള മുറിവ്; കരൂരില്‍ വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി

November 20, 2024
Google News 1 minute Read
vijayalakshmi

അമ്പലപ്പുഴ കരൂരില്‍ വിജയലക്ഷിമയെ പ്രതിയായ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ വിജയലക്ഷമിയുടെ തല കട്ടിലില്‍ പിടിച്ച് ഇടിച്ച ജയചന്ദ്രന്‍ തുണി ഉപയോഗിച്ച് ശ്വാസം മുട്ടിക്കാനും ശ്രമിച്ചു. വിജയലക്ഷമി അബോധവസ്ഥയില്‍ ആയതോടെയാണ് വെട്ടുകത്തി ഉപയോഗിച്ച് വെട്ടുന്നത്. വിജയലക്ഷമിയുടെ തലയില്‍ 13 ലധികം തവണ ജയചന്ദ്രന്‍ തുടര്‍ച്ചയായി വെട്ടി. തലയുടെ പിന്‍ഭാഗത്ത് മാത്രം ഏഴിലധികം ആഴത്തിലുള്ള മുറിവുകളുണ്ട്.

തലയ്ക്ക് ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. പ്രതിയായ ജയചന്ദ്രനെ റിമാന്റ് ചെയ്തു. കരുനാഗപ്പള്ളി എ സി പി അഞ്ജലി ഭാവനയുടെ നേതൃത്വത്തില്‍ സിഐ ബിജു, എസ്‌ഐമാരായ ഷമീര്‍, കണ്ണന്‍, ഷാജി മോന്‍, വേണുഗോപാല്‍, ജോയി, എസ്‌സിപിഒ ഹാഷിം, രാജീവ്, എസ്‌ഐ അനിത, എഎസ്‌ഐ ബിന്ദു, സിപിഒ നൗഫല്‍ ജാന്‍ എന്നിവരുടെ സംഘമാണ് ഇതുവരെ കേസില്‍ അന്വേഷണം നടത്തിയത്.

കേസ് ഇന്ന് കരുനാഗപ്പള്ളി പോലീസ് അമ്പലപ്പുഴ പോലീസിന് കൈമാറും.കൊലപാതകം നടന്നത് അമ്പലപ്പുഴയിലായതിനാലാണ് തുടര്‍ന്നുള്ള അന്വേഷണം അമ്പലപ്പുഴ പോലീസിന് കൈമാറുന്നത്. അതേസമയം കൊല്ലപ്പെട്ട വിജയലക്ഷമിയുടെ മൃതദേഹം നാളെ സംസ്‌ക്കരിക്കും. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ജയചന്ദ്രന് എതിരെ പരമാവധി തെളിവുകള്‍ ശേഖരിച്ച് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് തീരുമാനം.

Story Highlights : Ambalapuzha murder: details of postmortem report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here