അരക്കോടിയുടെ നിരോധിച്ച നോട്ടുകളുമായി ഏഴംഗസംഘം ചേര്‍ത്തലയില്‍ പിടിയില്‍

fakenote

അസാധുവാക്കിയ അരക്കോടിയുടെ കള്ളനോട്ടുകളുമായി ചേര്‍ത്തലയില്‍ അഞ്ചംഗ സംഘം പിടിയില്‍.
ഇന്നലെ പുലർച്ചെ കാറിൽ കടത്തുകയായിരുന്ന നിരോധിച്ച നോട്ടാണ് ചേർത്തല പോലീസ് പിടികൂടിയാത്. വിദേശ ഇന്ത്യക്കാരുടെ പഴയ നോട്ടുകള്‍ മാറ്റിക്കൊടുക്കുന്ന സംഘമാണിതെന്ന് പോലീസ് പറയുന്നു.
തൃശ്ശൂര്‍ കുരിയച്ചിറ നെഹ്രു നഗറില്‍ ജൂബിലി സ്ട്രീറ്റില്‍ ഹനീഷ് ജോര്‍ജ്, വയനാട് മുട്ടില്‍ സനീര്‍, തളിപ്പറമ്പില്‍ മണിക്കടവ് അഖില്‍ ജോര്‍ജ്ജ്, വര്‍ക്കല ചെറുകുന്നത്ത് നൗഫല്‍, കോഴിക്കോട് താമരശ്ശേരി മടത്തുമ്മേല്‍ മുഹമ്മദ് അലി എന്നിവരാണ് അറസ്റ്റിലായത്.

ഒന്നരക്കോടിയുടെ ആഢംബരകാറിലാണ് സംഘം യാത്ര ചെയ്യുന്നത്. കാറും, 13പാസ്പോര്‍ട്ടുകളും, ഒമ്പത് മൊബൈല്‍ ഫോണുകളും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

fake note

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top