Advertisement

പാലക്കാട്‌ മണ്ണാർക്കാട് ഒരു ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി 2 പേർ പിടിയിൽ

February 22, 2024
Google News 0 minutes Read
2 people arrested with fake notes

പാലക്കാട്‌ മണ്ണാർക്കാട് ഒരു ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി 2 പേർ പിടിയിൽ. മണ്ണാർക്കാട് പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മലപ്പുറം പാണ്ടിക്കാട് സ്വദേശി റാഫേൽ (47), മലപ്പുറം പൂരൂർ സ്വദേശി ഫൈസൽ (41) എന്നിവരാണ് കള്ളനോട്ടുകളുമായി പിടിയിലായത്.

കുമരംപുത്തൂർ കല്ലടി ഹയർസെക്കൻഡറി സ്കൂളിന് സമീപത്തു വച്ചാണ് 91000 രൂപയുടെ കള്ളനോട്ടുകളുമായി പ്രതികൾ പിടിയിലാകുന്നത്. സംസ്ഥാനത്തെ കള്ളനോട്ട് മാഫിയയിലെ പ്രധാന കണ്ണികളെയാണ് അറസ്റ്റ് ചെയ്തതെന്ന് മണ്ണാർക്കാട് പൊലീസ് അറിയിച്ചു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here