ബംഗ്ലാദേശില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു

ബംഗ്ലാദേശില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. മണിപ്പൂര്‍ സ്വദേശിയായ അത്തീഫ് ശൈഖാണ് മരിച്ചത്. ചിറ്റഗോങ്ങിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്നു അത്തീഫ്. സംഭവത്തിന് ശേഷം മണിപ്പൂര്‍ സ്വദേശിതന്നെയായ മെയ്സ്നാം സിംഗ് എന്ന വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാളാണ് അത്തീഫിനെ കുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ചിറ്റഗോങ്ങിലെ അക്ബർഷാ പ്രദേശത്ത് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അത്തീഫ് മരണത്തിന് കീഴടങ്ങുകയായിരുന്നു. വാക്ക് തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് സൂചന.
Indian student murdered in Bangladesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here