പത്ത്, പന്ത്രണ്ട് ബോർഡ് പരീക്ഷകൾ ഒരേ ദിവസം നടത്താനൊരുങ്ങി സിബിഎസ്ഇ

cbse conducts 10th and 12th board exams on same day

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷ ഒരേ ദിവസം നടത്താനുള്ള നീക്കവുമായി സി.ബി.എസ്.ഇ. പരീക്ഷകാലം കുറക്കാനും അധ്യാപകർക്ക് ഉത്തരപേപ്പറുകൾ നന്നായി പരിശോധിക്കാനും സഹായകരമാവുമെന്ന് പറഞ്ഞാണ് തീരുമാനം. രണ്ടു ഷിഫ്റ്റുകളിലായിട്ടായിരിക്കും പരീക്ഷ നടത്തുക.

പന്ത്രണ്ടാം ക്ലാസിന് രാവിലെയും പത്താം ക്ലാസിന് വൈകുന്നേരവും പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്. നേരത്തെ സി.ബി.എസ്.ഇ രാവിലെ മാത്രമാണ് പരീക്ഷകൾ നടത്തിയിരുന്നത്.

പ്രധാന സി.ബി.എസ്.ഇ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.

cbse conducts 10th and 12th board exams  on same day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top