ബാണാസുര സാഗര്‍ ഡാമില്‍ നാല് പേരെ കാണാതായി

വയനാട് ബാണാസുര സാഗര്‍ ഡാമില്‍ മീന്‍പിടിയ്ക്കാനിറങ്ങിയ നാല് പേരെ കാണാതായി. കൊട്ടത്തോണിയില്‍ മീന്‍ പിടിക്കാന്‍ പോയ കോഴിക്കോട് സ്വദേശികളെയാണ് കാണാതായത്.  ഏഴ് പേരില്‍ മൂന്ന് പേര്‍ രക്ഷപ്പെട്ടു. കാണായതായ കോഴിക്കോട് തുഷാരഗിരി സ്വദേശികളായ സച്ചിന്‍, ബിനു, മെല്‍വിന്‍ , പ്രദേശവാസിയായ സിങ്കോണ എന്നിവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഫയര്‍ഫോഴ്സും വനപാലകരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. പ്രതികൂലമായ കാലാവസ്ഥ  രക്ഷാപ്രവര്‍ത്തനത്തെ  ബാധിച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top