ശശികലയ്ക്ക് ജയിലിൽ വിഐപി പരിഗണന; റിപ്പോർട്ട് നൽകിയ ഡി.ഐ.ജിക്ക് സ്ഥലം മാറ്റം

Report on sasikala VIP treatment in jail action against officer who gave report VIP treatment for sasikala in Jail DGP who gave report transferred to traffic

രണ്ടു കോടി രുപ കൈക്കൂലി വാങ്ങി പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ശശികലക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയെന്ന റിപ്പോർട്ട് നൽകിയ കർണാടക പോലീസ് ഓഫീസർ ഡി.രൂപയ്ക്കും ജയിൽ ഡിജിപി എച്ച്.എൻ സത്യനാരായണ റാവുവിനും സ്ഥലം മാറ്റം. രൂപയെ ട്രാഫിക്കിലേക്കാണ് സ്ഥലം മാറ്റിയത്.

ബംഗളൂരു സെൻട്രൽ ജയിലിൽ ശശികലക്ക് മാത്രമായി അടുക്കളയും പരിചാരകരുമുണ്ടെന്നും ഈ സൗകര്യങ്ങൾ ലഭിക്കാൻ ജയിൽ ഡിജിപി എച്ച്എൻ സത്യനാരായണ റാവുവിന് രണ്ടു കോടി കൈക്കൂലി നൽകിയെന്നുമാണ് രൂപ കണ്ടെത്തിയത്.

റിപ്പോർട്ട് പുറത്തു വന്നയുടൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിരുന്നു. പിന്നീട് റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർന്നുകിട്ടിയതുമായി ബന്ധപ്പെട്ട് ഡിഐജി രൂപയോടും സത്യനാരായണ റാവുവിനോടും കാരണം ബോധിപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ താൻ മാധ്യമങ്ങൾക്ക് റിപ്പോർട്ട് നൽകിയിട്ടില്ലെന്നായിരുന്നു രൂപയുടെ പ്രതികരണം. അതിന് തൊട്ടു പിറകെയാണ് അവർക്ക് സ്ഥലം മാറ്റം ഉണ്ടായത്.

 

VIP treatment for sasikala in Jail DGP who gave report transferred to traffic

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top