ഗോ സംരക്ഷണത്തിന്റെ പേരിൽ ആക്രമണം; കർശന നടപടിയെടുക്കണമെന്ന് കേന്ദ്രം

police-jeep-tries-to-save-cow-kills-woman

ഗോ സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി.

ഗോസംരക്ഷണമെന്ന പേരിൽ അഴിച്ചുവിടുന്ന ആക്രമണങ്ങളിൽനിന്ന് കന്നുകാലി കച്ചവടക്കാർ, മുസ്ലീങ്ങൾ, ദളിതർ, തുടങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കേണ്ട ചുമതല സംസ്ഥാന സർക്കാരുകൾക്കാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ് രാജ് അഹിർ പറഞ്ഞു.

ഗോ സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. കേസിന്റെ എഫ്‌ഐആർ കേന്ദ്രത്തിന് അയച്ചു നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top