മയക്കുമരുന്ന് കലർന്ന വെള്ളം നൽകി കബഡി താരത്തെ ബലാത്സംഗം ചെയ്തു

kabadi

മയക്കുമരുന്ന് കലക്കിയ വെള്ളം നൽകി കബഡി താരത്തെ ബലാത്സംഗം ചെയ്തു. ഡൽഹി സ്‌റ്റേഡിയത്തിനടുത്ത് ജൂലൈ 9നാണ് ദേശീയ ജൂനിയർ കബഡി താരം ബലാത്സംഗത്തിന് ഇരയായത്. സ്‌റ്റേഡിയത്തിൽ പ്രവേശിച്ച യുവാവ് മയക്കുമരുന്ന് കലർന്ന വെള്ളം കൊടുത്തതിന് ശേഷം താരത്തെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന് വിവരം മറ്റുള്ളവരെ അറിയിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. തിങ്കളാഴ്ച രാവിലെയാണ് പെൺകുട്ടി പോലീസിന് പരാതി നൽകിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പോലീസ് പീഡനം സ്ഥിരീകരിച്ചു. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top