നഴ്‌സ്മാരുടെ സമരം ന്യായമെന്ന് ഹൈക്കോടതി

nurses

നഴ്‌സ്മാരുടെ സമരം ന്യായമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. തുഛമായ ശമ്പളമാണ് അവർക്ക് ലഭിക്കുന്നതെന്ന് കോടതി വാക്കാൽ പരാമർശിച്ചു. ഇത് എങ്ങനെ ന്യായീകരിക്കാനാവുമെന്നും കോടതി ചോദിച്ചു. ശമ്പള വർധന സംബന്ധിച്ച് ഹൈക്കോടതിയുടെ തന്നെ മുൻ ഉത്തരവ് നിലവിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഒന്നും പറയുന്നില്ലെന്നും ഡിവിഷൻ ബഞ്ച് വാക്കാൽ പരാമർശിച്ചു. പൊലീസ് സംരക്ഷണം തേടിയുള്ള ഹർജികളാണ് കോടതി പരിഗണിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top