റഷ്യയിൽ ഭൂകമ്പം; 7.8 തീവ്രത

russia earthquake 7.8

റഷ്യയിലെ കംചത്ക പെനിൻസുലയിൽ ശക്തമായ ഭൂകമ്പം.റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വടക്കൻ പസഫിക് ഉൾക്കടലിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

പ്രാേദശിക സമയം ചൊവ്വാഴ്ച രാവിലെ 11.34നാണ് ഭൂകമ്പമുണ്ടായത്. റഷ്യയിലെ പ്രമുഖ നഗരമായ നികോൾസ്‌കോയിയിൽ നിന്ന് 200 കിലോമീറ്റർ ദൂരമുണ്ട് കംചത്ക പെനിൻസുലയെന്ന ഉപദ്വീപിലേക്ക്.

10 കിലോമീറ്റർ ചുറ്റളവിൽ മാത്രമേ പ്രകമ്പനം അനുഭവപ്പെട്ടുള്ളൂ. 300 കിലോമീറ്റർ ചുറ്റളവിൽ സുനാമി തിരകൾ വരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിനാൽ തന്നെ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

russia earthquake 7.8

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top