ബാണാസുര സാഗറില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

കഴിഞ്ഞ ദിവസം ബാണാസുര സാഗറില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. മീന്‍ പിടിക്കാനിറങ്ങിയ നാലു യുവാക്കളെയാണ് കാണാതായത്. താമരശ്ശേകി തുഷാരഗിരി സ്വദേശികളായ സച്ചിന്‍, ബിനു, മെല്‍വിന്‍ തരിയോട് സ്വദേശി വില്‍സണ്‍ എന്നിവരെയാണ് കാണാതായത്. കൊട്ടവഞ്ചിയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയവരെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന നാല് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. ശക്തമായ കാറ്റില്‍പ്പെട്ട കൊട്ട വഞ്ചി മറിയുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top