കൊച്ചി മെട്രോ; ഒരുമാസം കൊണ്ട് നാലരകോടിയിലധികം രൂപയുടെ വരുമാനം

കൊച്ചി മെട്രോയുടെ ആദ്യമാസത്തെ വരുമാനം നാലരക്കോടി കടന്നു. ജൂണ്‍ 17നാണ് മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. 4,62,27,594 രൂപയാണ് ഈ ഒരുമാസം കൊണ്ട് മെട്രോ നേടിയത്.കെഎംആർഎല്ലാണ് കണക്കുകൾ പുറത്ത് വിട്ടത്. പ്രതീക്ഷിച്ചതിലും മികച്ച വരുമാനമാണ് നൽകിയെതെന്ന് കെഎംആർഎല്ലും സമ്മതിക്കുന്നു. 20000 മുതൽ 98000 വരെ യാത്രക്കാരാണ് ഒരോ ദിവസവും മെട്രോയിൽ യാത്രചെയ്തത്. വാരാന്ത്യങ്ങളിലാണ് കൂടുതൽപേരും യാത്രചെയ്തത്. അതേസമയം വാട്ടർമെട്രോയ്ക്കാവശ്യമായ അടിസ്ഥാനസൗകര്യ വികസനത്തിനായി കെഎംആർഎല്ലും ജിസിഡിഎയും ഇന്ന് ധാരണാപത്രത്തിൽ ഒപ്പുവയ്ക്കും.
kochi metro
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here