ജയിലിലെ വിഐപി പരിചരണം; ശശികലയുടെ ദൃശ്യങ്ങൾ പുറത്ത്

VIP treatment for sasikala in jail video out

അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി ശശികലക്ക് പരപ്പന അഗ്രഹാര ജയിലിൽ വിഐപി പരിചരണം നൽകിയെന്ന റിപ്പോർട്ട് സാധൂകരിക്കുന്ന തെളിവുകൽ പുറത്ത്. ജയിലിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ശശികലക്ക് ഉപയോഗിക്കാനായി ജയിലിൽ അഞ്ചു മുറികളാണ് അധികൃതർ വിട്ടുനൽകിയത്. വിവാദമായതോടെ ശശികലക്കുള്ള ടി.വി കണക്ഷൻ ഉൾപ്പെടെ എല്ലാം അധികൃതർ വിച്ഛേദിച്ചു. ജയിലിൽ പ്രത്യേക അടുക്കള ഉൾപ്പെടെ അനർഹ സൗകര്യങ്ങളൊരുക്കാൻ ശശികല രണ്ടുകോടി കൈക്കൂലി നൽകിയെന്നായിരുന്നു റിപ്പോർട്ട്.

കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് നൽകിയ രൂപയെയും ആരോപണ വിധേയനായ ജയിൽ ഡി.ജി.പി എച്ച്.എൻ. സത്യനാരായണ റാവുവിനെയും സ്ഥലംമാറ്റിയത്.

പ്രഷർ കുക്കർ, പാത്രങ്ങൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും അടുക്കളയിലുണ്ട്. കിടക്ക, സന്ദർശകരെ കാണാനായി ഓഫിസ് മുറിയിൽ കസേരകൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ജയിലിൽ യൂനിഫോമിനു പകരം ചുരിദാറാണ് ശശികല ധരിച്ചിരുന്നത്. വിവാദമായതോടെ ടി.വി കണക്ഷൻ വിച്ഛേദിച്ചും അടുക്കള സൗകര്യം എടുത്തുമാറ്റിയും അധികൃതർ തടിതപ്പി. ശശികല ജയിലിലെ ഭക്ഷണമാണ് ഇപ്പോൾ കഴിക്കുന്നത്.

Subscribe to watch more

VIP treatment for sasikala in jail video out

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top