സംസ്ഥാനത്ത് പുതിയ 15 ബിയര്‍ പാര്‍ലറുകള്‍ തുടങ്ങുന്നു

സംസ്ഥാനത്ത് പതിനഞ്ച് പുതിയ ബിയര്‍ പാര്‍ലറുകള്‍ കൂടി തുടങ്ങുന്നു. കെറ്റിഡിസിയാണ് ബിയര്‍ പാര്‍ലറുകള്‍ തുടങ്ങുന്നത്. നിലവിലുള്ള ഔട്ട് ലെറ്റുകള്‍ക്ക് പുറമെ സൗകര്യമുള്ള ഇടങ്ങളില്‍ വാടക കെട്ടിടങ്ങള്‍ കണ്ടെത്തി ബിയര്‍ പാര്‍ലറുകള്‍ തുടങ്ങാനാണ് കെറ്റിഡിസിയുടെ തീരുമാനം.
പാതയോരത്തെ ബിയര്‍ പാര്‍ലറുകള്‍ അടച്ചപൂട്ടുക വഴി കെറ്റിഡിസിയ്ക്ക് നഷ്ടപ്പെട്ടത് പതിനെട്ടോളം ബിയര്‍ പാര്‍ലറുകളാണ്. ഇതു മൂലം നാല്പത് കോടി രൂപയുടെ വരുമാന നഷ്ടവും കണക്കാക്കുന്നുണ്ട്. ഇതെല്ലാം മറികടക്കാനാണ് പുതിയ ബിയര്‍ പാര്‍ലറുകള്‍ തുടങ്ങുന്നത്. കെറ്റിഡിസിയുടെ കീഴിലുള്ള ഹോട്ടലുകളെ ബാര്‍ ലൈസന്‍സ് കിട്ടാനുള്ള പദവിയിലേക്ക് ഉയര്‍ത്താനും ശ്രമം നടക്കുന്നുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here