Advertisement

പി കെ ശശിയെ KTDC ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണം: CPIM പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യം

September 3, 2024
Google News 2 minutes Read

സിപിഐഎം അച്ചടക്കനടപടി സ്വീകരിച്ച പി കെ ശശിയെ KTDC ചെയർമാൻ സ്ഥാനത്ത് കൂടി നീക്കണമെന്ന് പാർട്ടി പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യം. ഇത് സംബന്ധിച്ച ശിപാർശ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകി. ഒഴിയാൻ പറഞ്ഞാൽ അപ്പോൾ നോക്കാമെന്നായിരുന്നു പികെ ശശിയുടെ മറുപടി.

ശശിക്കെതിരെ സ്വീകരിച്ചത് ശക്തമായ നടപടിയെന്ന് ജില്ലാ സെക്രട്ടറി വിശദീകരിച്ചത് കഴിഞ്ഞ ദിവസം. പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും പി കെ ശശിയെ നീക്കിയിരുന്നു. ഇപ്പോൾ ബ്രാഞ്ച് അംഗം മാത്രമാണ് പി കെ ശശി. കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും പി കെ ശശിയെ തിരിച്ചെടുക്കണമെന്ന് ജില്ലാ സെക്രട്ടേറിയറ്റിലെ ആവശ്യം.

Read Also: ‘സർക്കാരിനെതിരെ ജനങ്ങളെ തിരിക്കാൻ ശ്രമിച്ചു; ദുരന്ത സ്ഥലത്ത് ഭക്ഷണ വിതരണം തടസപ്പെടുത്തിയത് ADGP’; അജിത് കുമാറിനെതിരെ CPI വയനാട് നേതൃത്വം

സിഐടിയു നേതൃത്വത്തിൽ നിന്നും മാറ്റി നിർത്തണമെന്നും ആവശ്യമുണ്ട്. ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തെക്കുറിച്ചറിയില്ലെന്നാണ് പി കെ ശശിയുടെ പ്രതികരണം. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ശശിക്കെതിരായ നടപടിയിലൂടെ മുഖം മിനുക്കൽ കൂടി പാർട്ടി ലക്ഷ്യമിടുന്നു.

Story Highlights : CPIM Palakkad demanded that PK Sasi be removed from post of KTDC chairman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here