സുനിയമുമായി സംസാരിച്ചുവെന്നത് തെളിവല്ല; ജാമ്യാപേക്ഷയിൽ വാദം തുടരുന്നു

dileep dileep to chennai

നടിയെ ആക്രമിച്ച കേസിൽ പതിനൊന്നാം പ്രതിയായ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നു. കോടതിയിൽ വാദം തുടരുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനിൽ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി എന്ന സുനിൽ കുമാറുമായി സംസാരിച്ചുവെന്നത് മതിയായ തെളിവല്ലെന്ന് വാദത്തിനിടെ ദിലീപിന്റെ അഭിഭാഷകൻ രാംകുമാർ പറഞ്ഞു. ഗൂഢാലോചന നടന്നുവെന്നത് തെറ്റാണ്. ദിലീപിന്റെ അറസ്റ്റിന് ശേഷം നടന് പങ്കുണ്ടെന്ന രീതിയിൽ മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചിരുന്നുവെന്നും രാംകുമാർ കോടതിയിൽ പറഞ്ഞു.

കേസിൽ മാധ്യമങ്ങളുടെ റിപ്പോർട്ടിംഗ് നിരുത്തരവാദപരമാണ്. കേസിൽ സമൂഹത്തിന്റെ വികാരം കണക്കിലെടുക്കരുത്. ദിലീപ് കേസന്വേഷണവുമായി സഹകരിച്ചിട്ടുണ്ട്. കൂടുതൽ കസ്റ്റഡി ആവശ്യമില്ലന്നും രാംകുമാർ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top