പിന്നണിയിലെ ആ കൈകൾ സുരേന്ദ്രന്റെയോ…?

fb post

മെഡിക്കല്‍ കോളേജിന് അംഗീകാരം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കള്‍ പണം കൈപ്പറ്റിയ വിവരം പുറം ലോകം അറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ ഇക്കാര്യം ബിജെപി സെക്രട്ടറി കെ സുരേന്ദ്രന്‍ നേരത്തെ അറിഞ്ഞുവെന്ന് വേണം കരുതാന്‍. കാരണം ഇക്കാര്യം കഴിഞ്ഞ തിങ്കളാഴ്ചയേ കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. കോഴക്കാര്യം പരാമര്‍ശിച്ച്  കെ സുരേന്ദ്രന്‍ ഇട്ട പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഈ അടുത്ത കാലത്ത് അംഗീകാരം ലഭിച്ച പല മെഡിക്കല്‍ കോളേജുകളും വലിയ കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്നാണ് സുരേന്ദ്രന്റെ പോസ്റ്റിലുള്ളത്. ഇക്കഴിഞ്ഞ 17നാണ് ഈ പോസ്റ്റ് കെ സുരേന്ദ്രന്‍ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.  കോഴ വിഷയത്തില്‍ പാര്‍ട്ടിയ്ക്ക് അകത്ത് നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ക്ക് നേരത്തെ ലഭിച്ചിരുന്നു. ഇത് കണ്ടാണ് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ നീക്കമെന്ന് സൂചനയുണ്ട്. കോളേജിന് അംഗീകാരം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന് വര്‍ക്കല എസ് ആര്‍ എജുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍ ഷാജി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നേതാക്കളായ കെപി ശ്രീശന്‍, എ കെ നാസര്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് അഴിമതി നടന്ന കാര്യം വ്യക്തമായത്.

 

Selection_394

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top