നഴ്‌സമാരുടെ സമരം; മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗം ഇന്ന്

nurses

നഴ്‌സ്മാരുടെ സമരം തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത നിർണ്ണായക യോഗം ഇന്ന് നാലുമണിയ്ക്ക്. നഴ്‌സ്മാരുടെയും ആശുപത്രി മാനേജ്‌മെന്റുകളുടെയും സംഘടനാപ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുക്കുക. ചർച്ച പരാജയപ്പെട്ടാൽ എല്ലാ സ്വകാര്യ ആശുപത്രികളിലും ഇന്ന് രാത്രി തന്നെ നഴ്‌സുമാർ പണിമുടക്ക് ആരംഭിക്കും.

ഹൈക്കോടതി മീഡിയേഷൻ കമ്മിറ്റി ഇന്നലെ നടത്തിയ ചർച്ചയിൽ നഴ്‌സമാരുടെ സംഘടനും ആശുപത്രി മാനേജ്‌മെന്റുകളും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഏറ്റവും കുറഞ്ഞ ശമ്പളം 20000 രൂപയെങ്കിലും ആയി ഉയർത്തണമെന്ന് നഴ്‌സമാരുടെ സംഘടനയും ഇത് അംഗീകരിക്കില്ലെന്ന നിലപാടിൽ ആശുപത്രി മാനേജ്‌മെന്റുകളും ഉറച്ച് നിൽക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top