കോഴ വിവാദം; ബിജെപി ദേശീയ നേതാക്കൾക്കും പങ്കുണ്ടെന്ന് ആരോപണം

up - bjp

മെഡിക്കൽ കോളേജ് വിവാദത്തിൽ ബിജെപി കേരള ഘടകത്തിന് പുറമെ ദേശീയ നേതാക്കൾക്കും പങ്കുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മെഡിക്കൽ കോളേജ് അംഗീകാരം നേടിത്തരാമെന്ന് വാഗ്ദാനം ചെയ്ത് 5.60 കോടി രൂപ കോഴ വാങ്ങിയ സംഭവം ദേശീയ നേതാക്കളുടെയും അറിവോടെയാണെന്ന് കോടിയേരി ആരോപിച്ചു.

കോഴ ഇടപാടുകൾക്ക് ഒത്താശ ചെയ്യുന്നത് കേന്ദ്ര നേതൃത്വമാണ്. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവരുന്നത്. അധികാരം കിട്ടിയാൽ ബിജെപി എന്ത് അഴിമതിയും കാണിക്കുമെന്നും കോടിയേരി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top