സൗദിയിൽ പൊതുമാപ്പ് ഞായറാഴ്ച്ച അവസാനിക്കും

നിയമ ലംഘകർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസരമൊരുക്കി സൗദി ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഞായറാഴ്ച്ചയോടെ അവസാനിക്കും.
‘നിയമ ലംഘകരില്ലാത്ത രാജ്യം’ എന്ന ക്യാംപയിന് മാർച്ച് 29 നു തുടങ്ങി റമദാൻ ഒടുവിൽ അവസാനിക്കുന്ന രീതിയിൽ പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പ് മൂന്നു മാസത്തിനു ശേഷം വീണ്ടും ഒരു മാസം കൂടി നീട്ടി നൽകുകയായിരുന്നു. ഞായറാഴ്ച്ചയോടെ ഇത് അവസാനിക്കുന്നതിനാൽ കടുത്ത നിലപാടിലേക്ക് അധികൃതർ നീങ്ങുമെന്ന മുന്നറിയിപ്പ് നൽകി തുടങ്ങിയിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഒരുക്കിയിരുന്ന സൗകര്യങ്ങൾ ഉപയോഗിച്ച് ഇതിനകം ആറ് ലക്ഷത്തോളം അനധികൃത തൊഴിലാളികൾ രാജ്യം വിട്ടതായാണ് കണക്കുകൾ. ഇതിൽ പന്ത്രണ്ടായിരത്തിലധികം ആളുകൾ വീണ്ടും സൗദിയിലേക്ക് പുതിയ വിസകളിൽ തിരിച്ചെത്തിയതായും സൗദി പാസ്‌പോർട്ട് വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു.
saudi, amnesty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here