മെഡിക്കൽ കോഴ; കുലംകുത്തികളെ കരുതിയിരിക്കണമെന്ന് ബിജെപി മുഖപത്രം

bjp mouthpiece against medical bribery scam

ബി.ജെ.പി നേതാക്കളുടെ മെഡിക്കൽ കോഴ കമ്മീഷൻ റിപ്പോർട്ട് സ്ഥിരീകരിച്ച് ബി.ജെ.പി മുഖപത്രം ജന്മഭൂമി. മെഡിക്കൽ കോളജിന് അനുമതി ലഭിക്കാൻ കോഴ വാങ്ങിയെന്ന അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് സ്ഥിരീകരിച്ചാണ് ജന്മഭൂമി ലേഖനം. ‘കുലംകുത്തികളെ കരുതിയിരിക്കണം’ എന്ന പേരിൽ ജന്മഭൂമി റസിഡന്റ് എഡിറ്ററുടെ മറുപുറം എന്ന ലേഖനത്തിലാണ് വിമർശനം.

മെഡിക്കൽ കോളജിന് അനുമതി ലഭിക്കാൻ കോഴി വാങ്ങിയെന്ന ആരോപണത്തിന്മേൽ പാർട്ടി അന്വേഷണകമ്മീഷനെ നിശ്ചയിച്ചു. പരിശോധനയിൽ പാർട്ടി അംഗത്തിന് പങ്കുണ്ടെന്ന് ബോധ്യമായപ്പോൾ നടപടി സ്വീകരിക്കാനൊരുങ്ങി. ഈ റിപ്പോർട്ടാണ് ഇപ്പോൾ ചോർന്നിരിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു. അഴമതി നടന്നിട്ടുണ്ടെങ്കിൽ ഏത് കൊലകൊമ്പനായാലും ശിക്ഷിക്കപ്പെടണം. സംഭവത്തിന്മേൽ വിജിലൻസ് അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പകരം വേണ്ടത് എൻ.ഐ.എ അന്വേഷണം ആണെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നു.

bjp mouthpiece against medical bribery scam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top