വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി

കോഴിക്കോട് കുന്ദംമദംഗലത്ത് വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. മദ്യം കഴിച്ച നാല് പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ ഉപയോഗിക്കുന്ന സ്പിരിറ്റ് മദ്യത്തിൽ കലർത്തി കുടിച്ചതാണ് അപകടകാരണം. ചാത്തമംഗലം സ്വദേശി ബാലൻ(54) സന്ദീപ് (38) എന്നിവരാണ് മരിച്ചത്.
ബാലൻ സംഭവം നടന്ന് ഉടൻ തന്നെ മരിച്ചിരുന്നു. സന്ദീപ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്നു. കുന്ദമംഗലത്തിനടുത്ത് മലയമ്മയിലാണ് സംഭവം. മദ്യം കഴിച്ച ഉടനെ ഇവർ കുഴഞ്ഞ് വീഴുകയായിരുന്നു.
കിണർ വൃത്തിയാക്കുന്ന ജോലി കഴിഞ്ഞ് വ്യാഴാഴ്ചയാണ് ഇവർ ഒരുമിച്ച് മദ്യം കഴിച്ചത്. സംഘത്തിലെ ഒരാൾ ആശുപത്രി ജീവനക്കാരനായിരുന്നുവെന്നും അയാളാണ് ആശുപത്രിയിൽനിന്ന് എഥനോൾ എടുത്ത് കൊണ്ടുവന്ന് മദ്യത്തില് കലർത്തിയതെന്നുമാണ് പോലീസിന്റെ പ്രാഥമിക് നിഗമനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here