മുൻകൂർ ജാമ്യം തേടി വിൻസെന്റ്

കോൺഗ്രസ് യുവജന നേതാവും കോവളം എംഎൽഎയുമായ എം വിൻസെന്റ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. വീട്ടമ്മയുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് വിൻസെന്റ് പറഞ്ഞു.
വീട്ടമ്മയെ ബലാത്സംഗം ചെയ്തു എന്ന പരാതിയിൽ കോവളം എംഎൽഎ എം വിൻസെന്റിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. എംഎൽഎ ഹോസ്റ്റലിൽ എത്തിയാണ് പോലീസ് ചോദ്യം ചെയ്തത്. നെയ്യാറ്റിൻകര ഡിവൈഎസ്പിയാണ് ചോദ്യം ചെയ്തത്.
നേരത്തെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി എംഎൽഎയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കടയിലെത്തിയ എംഎൽഎ തന്നെ കടന്നുപിടിച്ചെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. എംഎൽഎയുടെ നിരന്തരമായ പീഡനം സഹിക്കാനാകാതെ ആത്മഹത്യക്ക് ശ്രമിച്ച യുവതി നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Kovalam MLA vincent moves for anticipatory bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here