ഇറാൻ അംബാസിഡറോട് 48 മണിക്കൂറിനകം രാജ്യംവിടാൻ ആവശ്യപ്പെട്ട് കുവൈത്ത്

Kuwait orders Iran envoy to leave

കുവൈത്തിലെ ഇറാൻ അംബാസിഡറോട് 48 മണിക്കൂറിനകം രാജ്യംവിടാൻ കുവൈത്ത് ആവശ്യപ്പെട്ടു. കുവൈത്തിലെ ഭീകരർക്ക് ഇറാൻ സഹായം നൽകിയതായി തെളിഞ്ഞതാണ് ഇറാനെതിരെ കുവൈത്തിന്റെ പ്രതികാര നടപടിക്ക് കാരണം. അംബാസിഡറോട് രാജ്യം വിടാനുള്ള കുവൈത്ത് തീരുമാനം ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്.

നയതന്ത്ര സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തെഹ്‌റാനിലെ കുവൈത്ത് എംബസി ചാർജ് ഡി അഫയേഴ്‌സിനെ ഇറാൻ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തിയിട്ടുണ്ട്.

 

Kuwait orders Iran envoy to leave

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top