സുനന്ദ പുഷ്‌കറിന്റെ മരണം; അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

sunanda pushkar hotel room sunanda pushkar investigative report to be submitted before court today

സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ തൽസ്ഥിതി റിപോർട്ട് പോലീസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. മൂന്ന് ദിവസത്തിനകം അന്വേഷണറിപ്പോർട്ട് സമർപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സിബിഐയിലെ പ്രത്യേക സംഘം കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.
സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയ ലീലാ പാലസ് ഹോട്ടലിലെ മുറി തുറന്നുകൊടുക്കാൻ ഇന്നലെ മെട്രൊപൊളിറ്റൻ മജിസട്രേറ്റ് പങ്കജ് ശർമ ഉത്തരവിട്ടു. സുനന്ദയുടെ മരണശേഷം 2014 ജനുവരി 17നാണ് പോലീസ് മുറി പൂട്ടി സീൽ ചെയ്തത്.

sunanda pushkar investigative report to be submitted before court today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top