Advertisement

ശശി തരൂര്‍ കോടതിയില്‍ ഹാജരായി

February 21, 2019
Google News 0 minutes Read

. സുനന്ദ പുഷ്കറിന്‍റെ ദുരൂഹ മരണവുമായി ബന്ധപെട്ട കേസില്‍ ശശി തരൂര്‍ കോടതിയില്‍ ഹാജരായി. ഡല്‍ഹി സെഷന്‍സ് കോടതി മുമ്പാകെയാണ് ശശി തരൂര്‍ ഹാജരായത്. വിചാരണ എപ്പോൾ ആരംഭിക്കണമെന്ന കാര്യങ്ങള്‍ കോടതി തീരുമാനമെടുക്കും. ആത്മഹത്യാ പ്രേരണയ്ക്കാണ് ശശി തരൂരിന് എതിരെ കേസ് എടുത്തിരിക്കുന്നത്.

ആത്മഹത്യ പ്രേരണ കുറ്റം ഉള്‍പ്പെട്ട കേസായതിനാല്‍ മജിസ്റ്റ്രേറ്റ് കോടതിയില്‍ നിന്ന് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. എം പി യും സുനന്ദയുടെ ഭർത്താവുമായ ശശി തരൂരിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 2014 ജനുവരി 17 നാണ് ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ സുനന്ദയെ ദുരൂഹമായി മരിച്ച നിലയില്‍ കണ്ടെത്തിയത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here