വിനായകന്റെ മരണം; സോഷ്യൽ മീഡിയയിൽ വൻപ്രതിഷേധം

vinayakan

പോലീസ് കസ്റ്റഡിയിൽ ക്രൂരമർദ്ദനത്തിനിരയായതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത വിനായകന്റ മരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. വിനായകന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ചാണ് സോഷ്യൽ മീഡിയയുടെ പ്രതിഷേധം. #itsmurder എന്ന കാമ്പയിന് വൻ പ്രതികരണമാണ് ലഭിക്കുന്നത്.

സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് പോസ്റ്റുകളത്രയും.
പാവറട്ടി പോലീസ് സ്‌റ്റേഷൻ പരിധിയിൽനിന്നാണ് വനിതാ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന വിനായകനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. സുഹൃത്തിനെയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സ്‌റ്റേഷനിൽനിന്ന് വിനായകന് ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നിരുന്നു. വൈകീട്ടോടെ പിതാവിനൊപ്പം വിനായകനെ വിട്ടയച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് വിനായകനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top