ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

എന്‍ സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യം മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ 6.55ഓടെയാണ് മരണം സംഭവിച്ചത്.
നര്‍മ്മം കലര്‍ന്ന പ്രസംഗശൈലിയിലൂടെ ശ്രദ്ധേയനായിരുന്നു ഉഴവൂര്‍ വിജയന്‍. കോട്ടയം കുറിത്തിത്താനം സ്വദേശിയായിരുന്നു. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ഇദ്ദേഹം പിന്നീട് കോണ്‍ഗ്രസ് എസ് ല്‍ എത്തുകയും അത് വഴി എന്‍സിപിയില്‍ എത്തുകയുമായിരുന്നു. 2001ല്‍ പാലയില്‍ കെഎം മാണിയ്ക്ക് എതിരെ മത്സരിച്ചിരുന്നു.
മലിനീകരണ നിയന്ത്രണ ബോര്‍ഡ്, എഫ്സിഐ ഉപദേശക സമിതി എന്നിവയില്‍ അംഗമായിരുന്നു. നാളെ ഉഴവൂരിലെ വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here