ദിലീപിന് ഇനിയും ജയിൽ തന്നെ

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യമില്ല.  ഹൈക്കോടതിയാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം ഹൈകോടതി അംഗീകരിക്കുകയായിരുന്നു.ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കും എന്ന വാദവും കോടതി അംഗീകരിച്ചു.  ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഇനി ദിലീപ് റിമാന്റില്‍ തുടരണം.

നടിയെ ആക്രമിച്ച കേസില്‍  ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലായത്. അന്ന് മുതല്‍ ആലുവ സബ് ജയിലിലാണ് റിമാന്റ് തടവുകാരനാണ് ദിലീപ്. ജൂലൈ 10ന് കാലത്ത് മുതല്‍  രഹസ്യ കേന്ദ്രത്തില്‍ വച്ച് ചോദ്യം ചെയ്തതിന് ശേഷം വൈകിട്ടോടെയാണ്  അറസ്റ്റ് വിവരം പുറത്ത് വിട്ടത്. തുടര്‍ന്ന് ദിലീപ് നല്‍കിയ ജാമ്യാപേക്ഷ അങ്കമാലി കോടതി നിഷേധിച്ചരുന്നു. ഇതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് ഈ വിധി. പ്രധാന തൊണ്ടിമുതലായ ഫോൺ ഇനിയും ണ്ടെടുത്തിട്ടില്ലന്ന് കോടതി. പ്രതി സിനിമാ മേഖലയിൽ സ്വാധീനമുള്ളയാൾ. സാക്ഷികളെ സ്വാധീനിക്കാനുള്ള
സാധ്യത തള്ളാനാവില്ലെന്നും കോടതി. നടിയുടെ ജീവന് ഭീഷണിയുണ്ടെന്ന
വാദം കോടതി അംഗീകരിച്ചു. ഫോണും എസ് ഡി കാർഡും കണ്ടെടുക്കേണ്ടതുണ്ട്. ഭാവിയിൽ ഇതു പുറത്തു വന്നാൽ ഇരയുടെ ജീവിതത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.

അതേസമയം ദിലീപിന്റെ റിമാന്റ് കാലാവധി നാളെ അവസാനിക്കും. ദിലീപിന്റെ വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതിനാണ് ഈ ആക്രമണം നടത്തിയതെന്നും, ദിലീപാണ് ഇതിന്റെ സൂത്രധാരന്‍ എന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് പ്രതിഭാഗവും വാദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top